ഞങ്ങളുടെ അച്ഛനാണ് ! വീട്ടിൽ നിന്ന് പോയിട്ട് ഒരു മാസമായി; കാണാതായ അച്ഛനെ തേടി മക്കള്‍

Update: 2018-06-04 23:11 GMT
ഞങ്ങളുടെ അച്ഛനാണ് ! വീട്ടിൽ നിന്ന് പോയിട്ട് ഒരു മാസമായി; കാണാതായ അച്ഛനെ തേടി മക്കള്‍

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിയായ നാരായണപിള്ള (67)യെ കാണാതായത്

കാണാതായ അച്ഛനെ അന്വേഷിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശാസ്താംകോട്ട സ്വദേശി വിജയ് കുമാറാണ് അച്ഛനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിയായ നാരായണപിള്ള (67)യെ കാണാതായത്. കഴിഞ്ഞ മാസം 23 ന് വീട്ടില്‍ നിന്നും അച്ചന്‍കോവില്‍ അമ്പലത്തില്‍ പോകുന്നു എന്ന് പറഞ്ഞ് പോയത്. അന്നും പിറ്റേന്നും വീട്ടിലേക്ക് വിളിച്ചെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളുടെ അച്ഛനാണ് ! വീട്ടിൽ നിന്ന് പോയിട്ട് ഒരു മാസമായി ! അച്ചൻകോവിൽ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞാണ് കഴിഞ്ഞ മാസം 23 ന് വീട്ടിൽ നിന്ന് പോയത്. അന്നും അതിന്റെ അടുത്ത ദിവസവും അമ്മയെ വിളിച്ചിരുന്നു. പിന്നെ ഇതുവരെ ഒരു വിവരവുമില്ല. മറ്റെവിടെയെങ്കിലും പോകുന്നതിനെ കുറിച്ച് പറഞ്ഞിട്ടുമില്ല. ഫോൺ ഓഫാണ്. മൊബൈൽ കമ്പനിയിൽ നിന്നുള്ള വിവരം അനുസരിച്ച് അവസാനമായി ആക്റ്റീവ് ആയത് തമിഴ്‌നാട്ടിലെ തൃച്ചെന്തൂർ എന്ന സ്ഥലത്ത് നിന്നുള്ള ടവറിന്റെ പരിധിയിലാണ്. പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഉൾപ്പെടെ പോകാൻ സാധ്യതയുള്ള അറിയുന്ന സ്ഥലങ്ങളിൽ ഒക്കെ നേരിട്ട് പോയി അന്വേഷിച്ചു. ഒരു വിവരവുമില്ല.!!

പേര് : നാരായണപിള്ള, വയസ്സ് : 67 ഇതോടൊപ്പം അച്ഛന്റെ ഫോട്ടോയും, പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച Crime Memo യുടെ കോപ്പിയും വയ്ക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെയുള്ള ഫോൺ നമ്പരിലോ അറിയിക്കണം. Contact : 9656433552 , 9447703552 [Aji Kumar]

Full View
Tags:    

Similar News