കഴിഞ്ഞ സര്‍ക്കാരിന്റെ നിയമനങ്ങളും പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം

Update: 2018-06-05 23:26 GMT
കഴിഞ്ഞ സര്‍ക്കാരിന്റെ നിയമനങ്ങളും പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം
Advertising

ഇപി ജയരാജനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി വിജിലന്‍സ് കോടതിയെ അറിയിച്ചു

വ്യവസായമന്ത്രി ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സമഗ്രമായി പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമിച്ചവരുടെ പൂര്‍ണ്ണവിവരങ്ങള്‍ നല്‍കാന്‍ റിയാബിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് നടന്ന പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും

ഇപി ജയരാജനെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.വിവാദനിയമനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ ഫയലുകളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഇതില്‍ സുധീര്‍ നന്പ്യാരുടേയും,ദീപ്തി നിഷാന്തിന്റെയും നിയമനം പ്രത്യേകമായി പരിശോധിക്കും.വിജിലന്‍സ് എസ്പി കെ ജയകുമാറിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പിമാരായ ശ്യാംകുമാര്‍,അജിത്ത്,സിഐ പ്രമോദ് ക്യഷ്ണ എന്നിവരേയും ഉള്‍പ്പെടുത്തി.ഇതിനിടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന തീരുമാനവും വിജിലന്‍സ് എടുത്തിട്ടുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതു മേഖല സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളും കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.ഇപി ജയരാജനെതിരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News