രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഗൂഢാലോചന: പി ജെ കുര്യന്‍

Update: 2018-06-13 03:02 GMT
Editor : Sithara
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഗൂഢാലോചന: പി ജെ കുര്യന്‍

ഉമ്മന്‍ചാണ്ടിയാണ് ഗൂഢാലോചനയുടെ ശില്‍പിയെന്ന് പി ജെ കുര്യന്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ചില ഗ്രൂപ്പ് നേതാക്കളുടെ ഗൂഢാലോചനയാണെന്ന് പി ജെ കുര്യന്‍. ഉമ്മന്‍ചാണ്ടിയാണ് ഗൂഢാലോചനയുടെ ശില്‍പി. സീറ്റ് കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരത്തില്‍ നീക്കം നടക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് രാഹുലിന് കത്തയച്ചതെന്നും കുര്യന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് പി ജെ കുര്യന്‍ രാഹുലിന് കത്തയച്ചത്. തനിക്ക് സീറ്റില്ലെങ്കില്‍ യോഗ്യരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News