കെവിന്‍ കൊലക്കേസ് പ്രതിയുടെ വീഡിയോ കോളിംങ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

Update: 2018-06-13 08:38 GMT
കെവിന്‍ കൊലക്കേസ് പ്രതിയുടെ വീഡിയോ കോളിംങ്: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

7 ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്; പ്രാഥമിക അന്വേഷണത്തിന് എസ് പിയുടെ ഉത്തരവ്

കെവിൻ കൊലപാതക കേസിലെ ഏഴാം പ്രതി കോടതി വളപ്പിൽ വെച്ച് വീഡിയോ കോളിങ് ചെയ്ത സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ എയർ ക്യാമ്പിലെ 7 പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോഴാണ് കെവിൻ കേസിലെ ഏഴാം പ്രതി ഷെഫിൻ ബന്ധുക്കളുമായി വീഡിയോ കോളിൽ സംസാരിച്ചത്. ഇത് വിവാദമായതോടെ കോട്ടയം എസ് പി സ്പെഷ്യൽ ഫ്രാൻസിനോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ എ ആർ ക്യാമ്പിലെ 7 പോലീസുകാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പ്രാഥമിക അന്വേഷണത്തിനു എസ് പി ഉത്തരവിട്ടു.

Advertising
Advertising

Full View

പോലീസ് വാഹനത്തിനുള്ളിൽ വച്ച് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ നടന്ന സംഭവം ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. വീഡിയോ കോളിങ് ശ്രദ്ധയിൽ പെട്ടിട്ടും പോലീസുകാർ തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എ ആർ ക്യാമ്പിലെ 11 ഉദ്യോഗസ്ഥർക്കായിരുന്നു പ്രതികളുടെ സുരക്ഷാ ചുമതല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. കെവിൻ കേസിലെ പോലീസ് നടപടികൾ ഇതിനോടകം തന്നെ വിവാദമായ പശ്ചാത്തലത്തിലാണ് വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങുന്നത്.

Tags:    

Similar News