കൺമുന്നില്‍ മലവെള്ളം ഇരമ്പി പായുന്ന ഓർമ്മയില്‍ പ്രബിനു

കണ്ണടക്കുമ്പോഴും കൺമുന്നിലൂടെ മലവെള്ളം ഇരമ്പി പായുന്ന ഓർമ്മയാണ് 18കാരൻ പ്രബിനുവിന്. ഉരുൾപൊട്ടലിൽ പ്രബിനുവിന്റെ വീട് പൂർണ്ണമായും തകർന്നു.

Update: 2018-06-18 06:47 GMT

കണ്ണടക്കുമ്പോഴും കൺമുന്നിലൂടെ മലവെള്ളം ഇരമ്പി പായുന്ന ഓർമ്മയാണ് 18കാരൻ പ്രബിനുവിന്. ഉരുൾപൊട്ടലിൽ പ്രബിനുവിന്റെ വീട് പൂർണ്ണമായും തകർന്നു. അച്ഛൻ പ്രസാദും അമ്മ ബേബിയും അനിയൻ പ്രബിത്തും നടുക്കുന്ന ആ ഓർമ്മയിലാണ് ഇപ്പോഴും.

Full View

പുലർച്ചെ മൂന്നരക്ക് ശരീരത്തിന് മുകളിൽ എന്തോ പതിച്ചാണ് പ്രബിനു ഉണർന്നത്. അപ്പോഴേക്കും വീട്ടിനുള്ളിൽ ഉണ്ടായിരുന്ന അലമാരക്കിടയിലായി കഴിഞ്ഞിരുന്നു പ്രബിനു. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കും അടിയിൽ ഉരുൾപൊട്ടി ഒഴുകി വരുന്നതിന്റെ ഇരമ്പൽ അവൻ അടുത്ത് കേട്ടു.

പ്രബിനുവിന്റെ അമ്മ ബേബിയ്ക്കും അച്ഛൻ പ്രസാദിനും ഉരുൾപൊട്ടലിൽ പരിക്കേറ്റു. അഞ്ച് വയസ്സുള്ള ഇളയ മകൻ അശ്വിനെ വാരിയെടുത്ത് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വീടിനടിയിലായി കഴിഞ്ഞിരുന്നു ഇവർ. ആകെയുണ്ടായിരുന്ന വീടും സ്ഥലവുമാണ്. പക്ഷേ ഇവർക്കിനി ഇവിടെക്കെത്താന്‍ പോലും പേടിയാണ്.

Tags:    

Similar News