കൊച്ചു റിസ്‍വാന് വലുത് സൈക്കിളല്ല; അശരണരുടെ കണ്ണീരാണ്

നോമ്പ് നോറ്റതിന് പിതാവ് സമ്മാനമായി നൽകാമെന്നേറ്റ സൈക്കിളിന്റെ തുക നിരാലംബർക്ക് നൽകി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് മുക്കത്ത് ഒരു ഏഴാം ക്ലാസുകാരന്‍

Update: 2018-06-23 06:00 GMT

നോമ്പ് നോറ്റതിന് പിതാവ് സമ്മാനമായി നൽകാമെന്നേറ്റ സൈക്കിളിന്റെ തുക നിരാലംബർക്ക് നൽകി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് മുക്കത്ത് ഒരു ഏഴാം ക്ലാസുകാരന്‍. നാട്ടുകാര്‍ റിച്ചുമോന്‍ എന്നു വിളിക്കുന്ന റിസ്‌വാനാണ് തന്റെ വലിയ സ്വപ്നം അശരണര്‍ക്കായി മാറ്റിവെച്ച് മാതൃകയായത്.

കഴിഞ്ഞ റമദാൻ മാസത്തിന്റെ തുടക്കത്തിലാണ് മുഴുവൻ നോമ്പു നോറ്റാൽ ഒരു ഗിയർ സൈക്കിൾ വാങ്ങിത്തരണമെന്ന് റിസ്‌വാന്‍ പിതാവ് ചക്കിങ്ങൽ അബ്ദുൽ ഗഫൂറിനോട് ആവശ്യപ്പെടുന്നത്. ഇതിനിടെ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മലയോര മേഖലയിൽ ഉരുൾപൊട്ടലും വെള്ളപൊക്കവുമുണ്ടായി. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ ഗഫൂറിനൊപ്പം കൊച്ചു റിസ്വാനും കൂടി. അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കപ്പടച്ചാലിൽ ചന്ദ്രന്റേയും സഹോദരങ്ങളുടേയും വീട്ടിൽ നിന്ന് മടങ്ങുമ്പോഴാണ് റിസ്‌വാന്‍ മനസു തുറന്നത്.

Full View

തനിക്ക് സൈക്കിള്‍ വാങ്ങാന്‍വെച്ച പണം ഇവര്‍ക്ക് നല്‍കുക എന്നായിരുന്നു റിസ്‍വാന്റെ തീരുമാനം.

Tags:    

Similar News