ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്

2011 മുതല്‍ എല്ലാവര്‍ഷവും ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാവുന്നുണ്ട്. പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിട്ടുള്ള കുട്ടികളാണ് നിരന്തരമായി ഇരയാകുന്നത്...

Update: 2018-07-04 13:59 GMT

തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിലെ ഭക്ഷ്യ വിഷബാധ ആസൂത്രിതമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പ്രിന്‍സിപ്പാള്‍ സി എസ് പ്രദീപ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച പ്രിന്‍സിപ്പല്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.

ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്ന കുട്ടികളും പ്രിന്‍സിപ്പാളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ 2011ല്‍ സി.എസ് പ്രദീപ് ചുമതയേറ്റത് മുതല്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വിരല്‍ ചൂണ്ടുന്നത് പ്രിന്‍സിപ്പലിന് നേരെയാണ്. കുട്ടുകളെ കൊണ്ട് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പൊലീസ് സംശയം.

Advertising
Advertising

പ്രദീപിനെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കായികതാരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. അധ്യാപകരേയും കുട്ടികളേയും പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നു. പ്രദീപ് പ്രന്‍സിപ്പലായി വന്ന ശേഷം 25 പേര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടേക്കും.

Full View
Tags:    

Similar News