അഭിമന്യു കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

മട്ടാഞ്ചേരി സ്വദേശി അനസ് ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഇയാള്‍

Update: 2018-07-09 15:00 GMT

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി അനസ് ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് അനസ്. അനസിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒളിവില്‍ പോയ മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിച്ചു.

Tags:    

Writer - അനൂപ് രാജന്‍

contributor

Editor - അനൂപ് രാജന്‍

contributor

Web Desk - അനൂപ് രാജന്‍

contributor

Similar News