ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസ് സഭക്ക് അപമാനകരമെന്ന് സൂസൈപാക്യം

കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയാന്‍ സഭ ബാധ്യസ്ഥരാണ്. നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.

Update: 2018-07-14 12:56 GMT

ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസ് സഭക്ക് അപമാനകരമെന്ന് ലത്തീന്‍ കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പ് സൂസൈപാക്യം. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയാന്‍ സഭ ബാധ്യസ്ഥരാണ്. നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. തെറ്റ് ചെയ്തത് ആരാണെങ്കിലും തിരുത്തൽ നടപടിയും ശിക്ഷാ നടപടിയും ഉണ്ടാകും. സഭയെ താറടിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും സൂസൈപാക്യം കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News