ശക്തമായ മഴയും ചുഴലിക്കാറ്റും; കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം

ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. ഇതിനിടെയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ശനിയാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റില്‍ വയനാട്-കോഴിക്കോട് ദേശീയപാതയില്‍ വന്‍ മരം കടപുഴകി റോഡിലേക്ക് വീണു.

Update: 2018-07-15 08:35 GMT
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും; കൊല്ലത്ത് മരം വീണ് ഒരാള്‍ മരിച്ചു

കനത്ത മഴയിലും ചുഴലിക്കാറ്റിലും കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി മാതൃ ശിശു ആശുപത്രിക്ക് മുകളില്‍ ആല്‍മരം കടപുഴകി വീണു. പുതുപ്പാടി മലപുറത്ത് മരം വീണ് ഇലക്ട്രിക് പോസ്റ്റ് ട്രാവലര്‍ വാനിന് മുകളില്‍ പതിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവായി. പലയിടത്തും കടലാക്രമണവും ഉണ്ടായി.

ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. ഇതിനിടെയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. ശനിയാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റില്‍ വയനാട്-കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പാടി മലപുറം നെരൂക്കുംചാലില്‍ വന്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ദേശീയ പാതയില്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകളിലൊന്ന് ടെമ്പോ ട്രാവലറിന് മുകളില്‍ പതിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertising
Advertising

താമരശ്ശേരി മാതൃശിശു ആശുപത്രിക്ക് മുകളില്‍ കൂറ്റന്‍ ആല്‍ മരം കടപുഴകി വീണു. കുറ്റ്യാടി കാവിലും പാറയില്‍ മരം വീണ് 7 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വടകര താഴെഅങ്ങാടിയില്‍ ശക്തമായ കടലാക്രമണത്തില്‍ തീരത്തെ നിരവധി തെങ്ങുകള്‍ കടപുഴകി. പല സ്ഥലങ്ങളിലും വീടുകളിലേക്ക് ഉള്‍പ്പെടെ വെള്ളം കയറി. വ്യാപകമായ കൃഷിനാശവും ഉണ്ടായി. മരം വീണ് വൈദ്യൂതി തടസപെട്ട ഭാഗങ്ങളില്‍ വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാന്‍ സമയമെടുക്കും.

Full View
Tags:    

Similar News