വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ വൈദികർക്കായി തിരച്ചിൽ ഊർജിതമാക്കി  

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാ. എബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് പിടിയിലാകാനുള്ളത്

Update: 2018-07-15 05:01 GMT

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലാകാനുള്ള ഓർത്തഡോക്സ് സഭാ വൈദികർക്കായി തിരച്ചിൽ ഊർജിതമാക്കി അന്വേഷണസംഘം. ഒളിവിലുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിലെത്തും. ഇതിനോടകം അറസ്റ്റിലായ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കും.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് പിടിയിലാകാനുള്ളത്. ശക്തമായ സമ്മർദം മൂലം ഇവർ കീഴടങ്ങുമെന്ന പ്രതീക്ഷ ഇന്നലെ ഉച്ച വരെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി ഉദ്യോഗസ്ഥർ വ്യാപകമായി തിരച്ചിലും നടത്തിയിരുന്നു. പക്ഷേ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ കീഴടങ്ങൽ പ്രതീക്ഷ മങ്ങി.

Advertising
Advertising

Full View

എബ്രഹാം വർഗീസിന്റെ ജാമ്യാപേക്ഷയിൽ അടിയന്തരമായി വാദം കേൾക്കുന്നതിന് അഭിഭാഷകൻ നാളെ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസിലെ നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജും നാളെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. കടുത്ത നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോകുന്നതിന് മുൻപ് കീഴടങ്ങണമെന്നും സഭക്ക് കൂടുതൽ നാണക്കേട് ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും ഓർത്തഡോക്സ് സഭാ നേതൃത്വം വൈദികരോട് ആവശ്യപ്പെട്ടതായാണ് വിവരം.

കേസിൽ ആദ്യം അറസ്റ്റിലായ ഫാ. ജോബ് മാത്യു സമർപ്പിച്ച ജാമ്യാപേക്ഷ നാളെ തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യുവും നാളെ ജാമ്യാപേക്ഷ നൽകും.

Tags:    

Similar News