കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. 

Update: 2018-07-16 10:34 GMT

കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. മരണം സംഭവിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെ വൈകുന്നേരമാണ് മണിക്ക് മര്‍ദനമേറ്റത്. പത്തോളം വരുന്ന സംഘമാണ് മണിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Full View
Tags:    

Similar News