ഹിന്ദു പാകിസ്താന്‍ പരാമര്‍ശം; തരൂരിന്റെ ഓഫീസിന് നേരെ  യുവമോര്‍ച്ചയുടെ കരിഓയില്‍ ആക്രമണം

ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരെയായിരുന്നു യുവമോര്‍ച്ച  പ്രവര്‍ത്തകരുടെ പ്രതിഷേധം.

Update: 2018-07-16 15:33 GMT

ശശി തരൂര്‍ എം.പിയുടെ ഓഫീസിന് നേരെ കരിഓയില്‍ ആക്രമണം. ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിഓയില്‍ ഒഴിച്ചത്. ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരെയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

തരൂരിന്റെ ഓഫീസില്‍ കരിയോയില്‍ ഒഴിച്ച സംഭവം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തരൂരിന് എല്ലാ പിന്തുണയും നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍‌ക്കുകയാണെന്ന് ശശി തരൂര്‍ എം.പിയും പ്രതികരിച്ചു.

Full View
Tags:    

Similar News