പേരാമ്പ്ര സ്വദേശിക്ക് കരിമ്പനി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളിലാണ് കരിമ്പനി സ്ഥിരീകരിച്ചത്.

Update: 2018-07-25 06:02 GMT

കോഴിക്കോട് പേരാമ്പ്ര സ്വദേശിക്ക് കരിമ്പനി സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളിലാണ് കരിമ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കരിമ്പനി പരത്തുന്ന മണ്ണീച്ചകളുടെ സാന്നിധ്യം കണ്ടെത്താനായില്ല.

പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട സ്വദേശിയായ 42കാരനിലാണ് കരിമ്പനി സ്ഥിരീകരിച്ചത്. അഞ്ച് വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇയാള്‍ക്ക് ഒരാഴ്ച മുമ്പാണ് പനി പിടിപെട്ടത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കരിമ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

Advertising
Advertising

Full View

തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇയാളുടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. എന്നാല്‍ കരിമ്പനി പരത്തുന്ന മണ്ണീച്ചകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. നേരത്തെ ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നു. ഇതിലൂടെയാവാം കരിമ്പനി പകര്‍ന്നതെന്ന സംശയവും ആരോഗ്യവകുപ്പിനുണ്ട്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ആശങ്കക്കു വകയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു...

Tags:    

Similar News