കുമ്പസാരവിവാദം: ക്രിസ്തീയ സഭയെ വനിത കമ്മീഷന്‍ അവഹേളിച്ചെന്ന് കെസിബിസി

കുമ്പസാരം വിശ്വാസത്തിന്റെ അഭിവാജ്യഘടകമാണ്. കമ്മീഷനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കമ്മീഷനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും കെസിബിസി അധ്യക്ഷന്‍ ഡോ. സൂസെപാക്യം പറഞ്ഞു.

Update: 2018-07-27 14:44 GMT

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ ശിപാര്‍ശക്കെതിരെ കെസിബിസി. കമ്മീഷന്‍ സഭയെ അവഹേളിച്ചെന്നും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം വകവച്ചു നല്‍കണമെന്നും കെസിബിസി അധ്യക്ഷന്‍ സൂസപാക്യംപറഞ്ഞു. കമ്മീഷനെതിരെ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മതവിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസം അനുഷ്ടിക്കാന്‍ സ്വതന്ത്ര്യമുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെ മാനിക്കാതെ ദേശീയ വനിത കമ്മീഷന്‍ അധികാര പരിധി ലംഘിച്ചെന്ന് ആര്‍ച്ച് ബിഷപ് ആരോപിച്ചു. തെളിയിക്കപ്പെടാത്ത കേസിന്റെ പേരില്‍ ക്രിസ്തീയ സമൂഹത്തെ ക്രൂശിക്കുകയാണെന്നും സൂസപാക്യം പറഞ്ഞു.

Advertising
Advertising

Full View

സഭയിലെ വൈദികര്‍ക്കെതിരായ അന്വഷണത്തില്‍ സഹകരിക്കുന്നുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ തിരുത്തും. എന്നാല്‍ സഭയെ വനിതാ കമ്മീഷന്റെ ധാര്‍ഷ്ട്യം ഉപയോഗിച്ച് സഭയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും സൂസപാക്യം പറഞ്ഞു. കുമ്പസാര നിരോധന കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.

വനിത കമ്മീഷന്‍ ശിപാര്‍ശക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയും രംഗത്ത് വന്നു. ശിപാര്‍ശ വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമാണെന്നും കാതോലിക്കാ ബാവ പ്രസ്താവനയില്‍ പറഞ്ഞു.

Full View
Tags:    

Similar News