തുരുത്തി ദേശീയപാത അലൈന്‍മെന്റ് മാറ്റിയതിന് പിന്നില്‍ എം.പിയും എം.എല്‍.എയും; വെളിപ്പെടുത്തല്‍ ദേശീയപാത അതോറിറ്റിയുടേത്

ദേശീയ പാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍

Update: 2018-07-29 05:35 GMT

കണ്ണൂര്‍, പാപ്പിനിശേരി തുരുത്തി വഴി കടന്നുപോകുന്ന നിര്‍ദ്ദിഷ്ട ദേശീയപാത അലൈന്‍മെന്റ് വ്യവസായികള്‍ക്ക് വേണ്ടി വഴിതിരിച്ചത് ഒരു എം.എല്‍.എയും എം.പിയുമെന്ന് ദേശീയപാത അതോറിറ്റി. ദേശീയ പാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഇരുവരുടെയും പേര് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.

Full View

പാപ്പിനിശേരി തുരുത്തിയിലെ മുപ്പതോളം ദളിത് കുടുംബങ്ങളെ കുടിയിറക്കിയാണ് ദേശീയപാതയുടെ പുതിയ അലൈന്‍മെന്റ് കടന്നു പോകുന്നത്. ഇതിനെതിരെ രണ്ട് മാസത്തിലധികമായി പ്രദേശത്തെ ജനങ്ങള്‍ സമരരംഗത്താണ്. ആദ്യ അലൈന്‍മെന്റില്‍ വരുത്തിയതിന് പിന്നില്‍ വി.ഐ.പി ഇടപെടലുണ്ടായതായി നേരത്തെ ദേശീയപാത അതോറിറ്റി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം. സാദെ കഴിഞ്ഞ 17ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ഒരു എം.എല്‍.എയും എം.പിയുമാണ് ആ വി.ഐ.പികളെന്ന് വെളിപ്പെടുത്തിയത്.

Advertising
Advertising

അന്തിമ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് തുരുത്തി പുതിയ ഭഗവതി ക്ഷേത്ര പരിപാലന സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ദേശീയപാത അതോറിറ്റിയുടെ സത്യവാങ്മൂലം. എന്നാല്‍ ആ എം.പിയും എം.എല്‍.യും ആരാണന്ന് ഈ സത്യവാങ്മൂലത്തില്‍ പേരെടുത്ത് പറയുന്നില്ല. ഇ.പി ജയരാജന്റെ മകന്റെ ബിസിനസ് പങ്കാളികളുടെ ഉടമസ്ഥതയിലുളള രണ്ട് വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്നായിരുന്നു സമരസമിതിയുടെ ആക്ഷപം.

ये भी पà¥�ें- തുരുത്തി കോളനി നിവാസികളുടെ സമരം അഞ്ചാം ദിവസത്തിലേക്ക്

Tags:    

Similar News