പ്രിയ ഗായകനെ അവസാന നോക്ക് കാണാന്‍ ആളുകളൊഴുകുന്നു

അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ ഖബറടക്കം ഇന്ന്. കൽവത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 12.30 നാണ് ഖബറടക്കം.

Update: 2018-08-02 04:48 GMT

അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ ഖബറടക്കം ഇന്ന്. കൽവത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 12.30 നാണ് ഖബറടക്കം. നിരവധി ആളുകളാണ് പ്രിയ ഗായകനെ അവസാന നോക്ക് കാണാൻ മട്ടാഞ്ചേരിയിലെ വീട്ടിലേക്ക് എത്തുന്നത്.

രാവിലെ 8.30 മുതൽ 12 വരെ കൽവാത്തി കമ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12 .30 ന് കൽവാത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. കരളിന് ബാധിച്ച അർബുദത്തെ ത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം രാത്രി മട്ടാഞ്ചേരിയിലെ വീട്ടിലേയ്ക്ക് എത്തിച്ചതു മുതൽ നിരവധി ആളുകളാണ് പ്രിയഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്.

Advertising
Advertising

Full View

നാല് പതിറ്റാണ്ടായി മലയാള ഗസൽ ഗാനരംഗത്ത് നിറസാന്നിധ്യമായിരുന്നു ഉമ്പായി. പി. എ ഇബ്രാഹിം എന്നായിരുന്നു യഥാർത്ഥ പേര്. സച്ചിദാനന്ദൻ, ഓ എൻ വി എന്നിവരുടെ കവിതകൾക്കും ഗാനങ്ങൾക്കും സംഗീതം നൽകി ഉമ്പായി ആലപിച്ച ഗാനങ്ങൾ ആസ്വദകർ നെഞ്ചേറ്റിയിരുന്നു. ഇരുപതിൽ പരം ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കിയിരുന്നു. ആദ്യ ആൽബം 1988 ഇൽ ആണ് ഇറക്കിയത്. നോവൽ എന്ന ചിത്രത്തിനും ഉമ്പായി സംഗീതം നൽകിയിരുന്നു.

ഗസല്‍ മഴയില്‍ സംഗീത പ്രേമികളെ നനയിച്ച കലാകാരനായിരുന്നു ഉമ്പായി. ഗസലിനെ മലയാളത്തിലേക്ക് കൂട്ടിയിണക്കിയ ആ അത്ഭുതപ്രതിഭയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങളുടേതായിരുന്നു. പ്രണയവും വിരഹവും മാത്രമല്ല, ജീവിതത്തിന്റെ ഓരോ അനുഭൂതിയും ഉമ്പായിയുടെ ഗസലിലുണ്ട്.

1950 ൽ മട്ടാഞ്ചേരിയിലെ കൽവത്തിയിൽ അബുവിന്റെയും ഫാത്തിമയുടെയും മകനായി ഉമ്പായി എന്ന പി.എ ഇബ്രാഹിം ജനിച്ചു. ദാരിദ്ര്യം പിടിച്ചുലച്ച ജീവിതത്തെ മനഃസാന്നിധ്യം കൊണ്ട് നേരിട്ട ഉമ്പായി ജീവിതത്തിൽ ആടിത്തീർത്തത് നിരവധി വേഷങ്ങൾ. മീൻ കച്ചവടക്കാരനായും തോണിക്കാരനായും ജോലി നോക്കി. ബോംബെയിൽ അധോലോകസംഘത്തിനൊപ്പം ഉണ്ടായിരുന്നതിനെപ്പറ്റി പറയുന്നത് അദ്ദേഹം തന്നെ. ഉസ്താദ് മുനവർ അലിഖാന്റെ ശിഷ്യനായതോടെ ജീവിതം സംഗീതം മാത്രമായി.

പ്രണയവും വിരഹവും ഉൾപ്പെടെ ജീവിതത്തിന്റെ മുഴുവൻ ഭാവങ്ങളും നിറഞ്ഞ ഗസലുകൾ കൊണ്ട് ആസ്വാദകരെ നനയിച്ച ഉമ്പായിയും അദ്ദേഹത്തിന്റെ പട്ടുകളും വളരെ വേഗം സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമായി. ഗസൽ സംഗീതത്തെ മലയാളത്തിന് സമ്മാനിച്ചയാൾ സുഹൃത്തുക്കൾക്ക് ഗസൽ ചക്രവർത്തിയാണ്.

സിനിമാ ഗാനങ്ങളെ തന്റെതായ ശൈലിയിൽ ഉമ്പായി അവതരിപ്പിക്കുമ്പോഴും ആസ്വാദകർ അതിനെ ഹൃദയത്തിൽ ഏറ്റുവാങ്ങിയിരുന്നു. കാരണം ആ പാടുകൾ ഉമ്പായി പാടിയത് ഹൃദയം കൊണ്ട് കൂടിയാണ്.

Tags:    

Similar News