'പ്രധാനമന്ത്രിയെ കുറ്റം പറയുന്നവർ പാകിസ്താനില്‍ പോയി ജയ് വിളിക്കണം'; കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

മോദി കൊള്ളക്കാരനാണെന്ന് കോൺഗ്രസ്‌ കൗൺസിലർ അസൈൻ പള്ളിമുക്ക് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്

Update: 2026-03-04 11:02 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കൊല്ലം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ്-ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. മോദി കൊള്ളക്കാരനാണെന്ന്  കോൺഗ്രസ്‌ കൗൺസിലർ അസൈൻ പള്ളിമുക്ക് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്.

പ്രധാനമന്ത്രിയെ കുറ്റം പറയുന്നവർ പാകിസ്താനില്‍ പോയി ജയ് വിളിക്കണമെന്ന് ബിജെപി കൗൺസിലര്‍ ഗിരീഷ് പറഞ്ഞു. പാകിസ്താൻ പരാമർശം ശരിയായില്ലെന്ന് എൽഡിഎഫ് അംഗങ്ങളും പറഞ്ഞു. സീറ്റ്‌ വിട്ട് ഇറങ്ങിയ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മേയറും  മുതിർന്ന അംഗങ്ങളും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.  ബജറ്റ് ചർച്ച ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. യോഗത്തിൽ സഭ്യമായ ഭാഷ മാത്രം ഉപയോഗിക്കണമെന്ന് മേയർ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News