ബിഷപ്പിനെതിരായ ലൈംഗീകാരോപണ കേസിൽ പുതിയ വെളിപ്പെടുത്തൽ; കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയത് വാക്കുതർക്കം മൂലം

അതേസമയം ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പാരാതിയില്‍ കേരള പോലീസ് സംഘവും വത്തിക്കാൻ സ്ഥാനപതിയും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നില്ല.

Update: 2018-08-04 16:38 GMT

ബിഷപ്പിനെതിരായ ലൈംഗീകാരോപണ കേസിൽ പുതിയ വെളിപ്പെടുത്തൽ. കന്യാസ്ത്രീക്കെതിരായി ബിഷപ്പിന് പരാതി നൽകിയത് ചില വാക്കുതർക്കങ്ങളുടെ പേരിലെന്ന് ബന്ധുവായ യുവതി പോലീസിന് മൊഴി നൽകി.

അതേസമയം ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കേരള പോലീസ് സംഘവും വത്തിക്കാൻ സ്ഥാനപതിയുടെ പ്രതിനിധികളുമായുള്ള കൂടികാഴ്ച്ച നടന്നില്ല. മുന്‍കൂട്ടി അനുമതി വാങ്ങത്തതിനാലാണ് അനുമതി നല്‍കാത്തതെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. പകരം തിങ്കളാഴ്ച കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചേക്കും.

Full View
Tags:    

Similar News