കുട്ടനാട്ടില്‍ വീടുകള്‍ താമസയോഗ്യമാക്കുക ശ്രമകരം

വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയത് വലിയ ആശ്വാസമാണെങ്കിലും ഇനി വീടുകള്‍ പഴയപോലെ താമസയോഗ്യമാക്കി എടുക്കണമെങ്കില്‍ കുട്ടനാട്ടുകാര്‍ക്ക് വലിയ തോതില്‍ മനുഷ്യാധ്വാനവും പണവും ചെലവഴിക്കണം.

Update: 2018-08-07 03:41 GMT

കുട്ടനാട്ടില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും, താമസയോഗ്യമാക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ഒപ്പം ക്ഷുദ്ര ജീവികളുടെ ശല്യവും പകര്‍ച്ചവ്യാധി ആശങ്കയും കുട്ടനാട്ടിലെ ജനങ്ങളെ അലട്ടുന്നു.

വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയത് വലിയ ആശ്വാസമാണെങ്കിലും ഇനി വീടുകള്‍ പഴയപോലെ താമസയോഗ്യമാക്കി എടുക്കണമെങ്കില്‍ കുട്ടനാട്ടുകാര്‍ക്ക് വലിയ തോതില്‍ മനുഷ്യാധ്വാനവും പണവും ചെലവഴിക്കണം. അഴുക്കുവെള്ളത്തില്‍ മുങ്ങിക്കിടന്ന വീടുകളില്‍ ചെളിയും മറ്റും അടിഞ്ഞു കൂടി അകത്തേക്ക് കയറാനാവാത്ത നിലയിലായിട്ടുണ്ട്. അതോടൊപ്പം പല വീടുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്. ക്ഷുദ്രജീവികള്‍ അകത്ത് കയറിക്കൂടിയിട്ടുണ്ടാവുമെന്ന പേടിയുമുണ്ട് ഒപ്പം.

Advertising
Advertising

Full View

ടോയ്‍ലറ്റുകളടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നതിനാല്‍ ചെളിയിലും വെള്ളത്തിലും പുതഞ്ഞു കിടക്കുന്ന വീടുകളില്‍ തിരിച്ചു ചെല്ലുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകള്‍ എല്ലാവരിലേക്കും എത്തിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - സുജി മീത്തല്‍

Writer

Editor - സുജി മീത്തല്‍

Writer

Web Desk - സുജി മീത്തല്‍

Writer

Similar News