ഫ്രാങ്കോ മുളക്കലിനെ മണിക്കൂറുകളായി ചോദ്യം ചെയ്യുകയായിരുന്നെന്ന പൊലീസിന്റെ വാദം തെറ്റ് 

ബിഷപ്പ് ഹൌസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം 

Update: 2018-08-13 16:44 GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മണിക്കൂറുകളായി ചോദ്യം ചെയ്യുകയായിരുന്നെന്ന പൊലീസിന്റെ വാദം തെറ്റ്. ഫ്രാങ്കോ മുളക്കല്‍, ബിഷപ്പ് ഹൌസിലെത്തിയത് രാത്രി എട്ട്മണിയോടെ. ചോദ്യം ചെയ്യല്‍ ആരംഭിച്ചത് അതിന് ശേഷവും. അതേസമയം ബിഷപ്പ് ഹൌസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നു. ബിഷപ്പിന്റെ സഹായികളാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. മീഡിയവണ്‍ കാമറമാന്‍ സനോജ് കുമാറിനെയും മാതൃഭൂമി കാമറമാന്‍ വൈശാഖിനേയും മര്‍ദിച്ചു. ഏഷ്യാനറ്റിന്റേയും മലയാള മനോരമയുടേയും കാമറകള്‍ അടിച്ചുതകര്‍ത്തു.

Tags:    

Similar News