ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം

Update: 2018-08-17 14:16 GMT
Full View

കൊച്ചിയില്‍ നാവികസേന രക്ഷപ്പെടുത്തിയ പൂര്‍ണ ഗര്‍ഭിണിയായിരുന്ന യുവതിക്ക് സുഖപ്രസവം. മഴക്കെടുതിയില്‍ ഒറ്റപ്പെട്ട യുവതിയെ പ്രസവവേദന തുടങ്ങിയതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു. നേവിയുടെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് നടത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊച്ചിയിലെ നാവിക സേന ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Advertising
Advertising
Tags:    

Similar News