പല ജില്ലകളിലും ഇന്ധനക്ഷാമം രൂക്ഷം

സ്റ്റോക്കില്ല ബോര്‍ഡാണ് പെട്രോള്‍ പമ്പുകളില്‍ അധികവും. ഇന്നലെ സര്‍ക്കാര്‍ പെട്രോള്‍ മേഖലയിലുള്ളവരുടെ യോഗം വിളിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2018-08-19 07:55 GMT

പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ധനക്ഷാമം. കോഴിക്കോട് ജില്ലയിലാണ് പ്രശ്നം അതിരൂക്ഷം. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വളരെ കുറച്ച് പെട്രോള്‍ പമ്പുകളേ പ്രവര്‍ത്തിക്കുന്നുള്ളൂ. കിലോമീറ്ററോളം നീണ്ട നിരയാണ് തുറന്ന പമ്പുകളില്‍ എല്ലായിടത്തും.

സ്റ്റോക്കില്ല ബോര്‍ഡാണ് പെട്രോള്‍ പമ്പുകളില്‍ അധികവും. ഇന്നലെ സര്‍ക്കാര്‍ പെട്രോള്‍ മേഖലയിലുള്ളവരുടെ യോഗം വിളിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം അടുത്ത ദിവസം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങള്‍ക്കും നാല് ചക്ര വാഹനങ്ങള്‍ക്കും പുറമേ കന്നാസുകളിലും കുപ്പികളിലും പെട്രോള്‍ വാങ്ങാന്‍ നില്‍ക്കുന്ന ആളുകളുടേയും ക്യൂ എല്ലാ പെട്രോള്‍ പമ്പുകളിലുമുണ്ട്.

Full View
Tags:    

Similar News