‘മത്സ്യത്തൊഴിലാളികളുടെ ഓരോ ബോട്ടിനും 3000 രൂപ വീതം നല്‍കും’ മുഖ്യമന്ത്രി

കേടുപാടുകള്‍ പറ്റിയ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തിരികെയെത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്യും.

Update: 2018-08-19 16:37 GMT
Advertising

രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ വലിയ ഇടപെടല്‍ നടത്തിയതായി മുഖ്യമന്ത്രി പ്രശംസിച്ചു. മത്സ്യത്തൊഴിലാളികളുടെ ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ഒരു ദിവസം മൂവായിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേടുപാടുകള്‍ പറ്റിയ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തിരികെയെത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്യും. മനുഷ്യ സ്നേഹവും ത്യാഗ സന്നദ്ധതയും പ്രതിസന്ധിയെ മറികടക്കാന്‍ കരുത്തേകിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്കും യൂണിഫോമുകള്‍ക്കും പകരം പുതിയവ നല്‍കും. മാധ്യമങ്ങളുടേത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News