ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളെത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്

പൊതുജനങ്ങളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നുമൊക്കെ ശേഖരിച്ച മരുന്നുകള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ശാസ്ത്രീയമായി തരംതിരിച്ചാണ് ഓരോ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്

Update: 2018-08-20 04:42 GMT

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണത്തിനും വെള്ളത്തിനും പുറമെ അവശ്യം വേണ്ടവയാണ് മരുന്നുകള്‍. നിത്യവും കഴിക്കേണ്ടുന്ന മരുന്നുകളൊക്കെയും പ്രളയത്തില്‍ നഷ്ടപ്പെട്ട സ്ഥിതിയാണുള്ളത്. ഇതിനു പുറമെ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധി ഭീഷണിയുമുണ്ട്.

ഈയൊരവസരത്തിൽ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട മരുന്നുകളെത്തിക്കാനുള്ള ദൌത്യത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതർ. പൊതുജനങ്ങളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നുമൊക്കെ ശേഖരിച്ച മരുന്നുകള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ ശാസ്ത്രീയമായി തരംതിരിച്ചാണ് ഓരോ ക്യാമ്പുകളിലേക്കും എത്തിക്കുന്നത്.

Advertising
Advertising

ആളുകള്‍ക്ക് സാധാരണ ഗതിയില്‍ വേണ്ടിവരുന്ന മരുന്നുകള്‍ക്ക് പുറമെ, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നും ആന്റിസെപ്റ്റിക്സുകളും കളക്ഷന്‍ സെന്ററുകള്‍ വഴി ശേഖരിച്ചിട്ടുണ്ട്. അവ തരംതിരിച്ച് പാക്ക് ചെയ്ത് വിവിധ ക്യമ്പകളിലെത്തിക്കുകയാണ് സംഘം.

Full View

അവശ്യ മരുന്നുകൾക്ക് ക്യാമ്പുകളിൽ ആവശ്യകത ഏറിയ സാഹചര്യത്തിൽ ഇടതടവില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സംഘം.

Tags:    

Similar News