ആ ഫോട്ടോ ഇട്ടത് ഞാനല്ല, എന്റെ പേഴ്സണൽ സ്റ്റാഫ് ആണ്; കണ്ണന്താനം

കണ്ണന്താനത്തിന്റെ പുതിയ പോസ്റ്റിന് താഴെയും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് വരുന്നത്

Update: 2018-08-22 04:38 GMT

ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനത്തിനെതിരെ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടു കൊണ്ടിരിക്കുമ്പോഴാണ് താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തിൽ തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

കണ്ണന്താനത്തിന്റെ പുതിയ പോസ്റ്റിന് താഴെയും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് വരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രത്തിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളാണ് വന്നത്.

കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ...

Posted by Alphons Kannanthanam on Tuesday, August 21, 2018

ये भी पà¥�ें- കണ്ണന്താനത്തോടൊപ്പം ഉറങ്ങി മലയാളികള്‍; സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനം സ്ലീപ് ചലഞ്ച്

Tags:    

Similar News