വയനാടിന് സഹായഹസ്തവുമായി പബ്ലിക്ക് ടിവി

വയനാട് കല്‍പ്പറ്റയിലെത്തിച്ച വസ്തുക്കള്‍ ഐഡിയല്‍ റിലീഫ് വിങിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ദുരിതബാധിത മേഖലകളില്‍ വിതരണം ചെയ്യും..

Update: 2018-08-23 05:53 GMT

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് സഹായഹസ്തവുമായി പബ്ലിക്ക് ടിവിയും. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക്ക് ടിവിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കള്‍ ഇന്നലെ കല്‍പറ്റയിലെത്തിച്ചു. മീഡിയവണ്‍ ടിവിയുമായി സഹകരിച്ചാണ് ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള വസ്തുക്കള്‍ ശേഖരിച്ചത്.

Full View

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയ്ക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി സുമനസ്സുകളുടെ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക്ക് ടിവി വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച അവശ്യവസ്തുക്കള്‍ ഇന്നലെ കല്പറ്റയിലെത്തിച്ചു. പുതപ്പ്, വസ്ത്രങ്ങള്‍, ബക്കറ്റ്, പാത്രങ്ങള്‍ , കുടിവെള്ളം എന്നിവയാണ് എത്തിച്ചിരിക്കുന്നത്.

വയനാട് കല്‍പ്പറ്റയിലെത്തിച്ച വസ്തുക്കള്‍ ഐഡിയല്‍ റിലീഫ് വിങിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ദുരിതബാധിത മേഖലകളില്‍ വിതരണം ചെയ്യും. വയനാട് ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഇപ്പോഴും കാര്യമായ സഹായങ്ങള്‍ എത്തിയിട്ടില്ല. ഇത്തരം മേഖലകള്‍ കണ്ടെത്തി ശേഖരിച്ച വസ്തുക്കള്‍ ഈ പ്രദേശങ്ങളില്‍ വിതരണം ചെയ്യും.

Tags:    

Similar News