ആളുകളെല്ലാം ക്യാമ്പില്‍; വീടുകള്‍ കാലിയാക്കാന്‍ മോഷ്ടാക്കള്‍

എല്ലായിടവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ചിലർ വള്ളങ്ങളിൽ മോഷ്ടിക്കാനെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീടുകൾ നോക്കാൻ എത്തിയ ചിലർ രാത്രിയിൽ അപരിചിതരെ കണ്ട് മടക്കിയയച്ചു.

Update: 2018-08-24 02:23 GMT

വീടുകളെല്ലാം വെള്ളത്തില്‍ മുങ്ങി നാട്ടുകാരൊക്കെ ക്യാമ്പുകളിലേക്ക് പോയ സമയത്ത് കൈനകരി മേഖലയില്‍ വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി. മോഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനാല്‍ ഏതാനും ചെറുപ്പക്കാര്‍ ആ മേഖലയില്‍ ക്യാമ്പുകളില്‍ പോകാതെ വള്ളങ്ങളില്‍ വീടുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇവിടെ പോലീസ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്

കൈനകരി മേഖലയിൽ ആളുകളെല്ലാം ക്യാമ്പുകളിലേക്ക് മടങ്ങി വീടുകളൊക്കെ ആളൊഴിഞ്ഞ നിലയിലാണ്. എല്ലായിടവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ചിലർ വള്ളങ്ങളിൽ മോഷ്ടിക്കാനെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Full View

വീടുകൾ നോക്കാൻ എത്തിയ ചിലർ രാത്രിയിൽ അപരിചിതരെ കണ്ട് മടക്കിയയച്ചു. ഇവർ വിവരം നൽകിയതനുസരിച്ച് കൂടുതൽ ചെറുപ്പക്കാർ എത്തി വെള്ളപ്പൊക്കത്തിൽ വീടുകൾക്ക് കാവലായി വള്ളങ്ങളിലും മറ്റും കഴിച്ചുകൂട്ടുകയാണ്.

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഈ മേഖലയിൽ പൊലീസിന്റെ രാത്രി പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News