സഭയില്‍ സിപിഐ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട മൂവാറ്റുപുഴ എംഎല്‍എ എൽദോ എബ്രഹാമിനോടാണ് പിണറായി അമര്‍ഷം പ്രകടിപ്പിച്ചത്.

Update: 2018-08-30 08:04 GMT

നിയമസഭയില്‍ സിപിഐ എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട മൂവാറ്റുപുഴ എംഎല്‍എ എൽദോ എബ്രഹാമിനോടാണ് പിണറായി അമര്‍ഷം പ്രകടിപ്പിച്ചത്.

"കേന്ദ്രം അനുവദിച്ചത് എത്രയാണ്, സംസ്ഥാനം എത്രയാണ് കൂട്ടിനല്‍കുന്നത് എന്നെല്ലാം അംഗത്തിന് ധാരണയുണ്ടോ?" എന്നായിരുന്നു പിണറായിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ പരിഭ്രമിച്ച എംഎല്‍എ, കേന്ദ്ര സഹായം കുറവാണെന്ന് പറഞ്ഞ് പ്രസംഗം തുടര്‍ന്നു.

Full View
Tags:    

Similar News