സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു; കോഴിക്കോട് നാല് മരണം കൂടി  

Update: 2018-09-02 05:20 GMT
Advertising

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു . ജില്ലയില്‍ പനി ബാധിച്ച് മരിച്ച മറ്റ് മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ നാല് പേര്‍ക്ക് ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

Full View
Tags:    

Similar News