'വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണം'; കേരള കോണ്‍ഗ്രസിനോട് കോൺഗ്രസ്

കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും

Update: 2026-01-31 06:19 GMT

കൊച്ചി: നിമസമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്. കോതമംഗലം, ഇടുക്കി സീറ്റുകളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് നിർദേശം. കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയില്‍ എന്‍.ജെ ജേക്കബുമാണ് പരിഗണനയിലുള്ളത്.

ഇരുവരും മണ്ഡലത്തില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. ഷിബുവിനും ജേക്കബിനും വിജയസാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തില്‍. നിലവിൽ കേരള കോണ്‍ഗ്രസിന് 10 സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ നാല് സീറ്റ് തിരിച്ചെടുക്കാനും കോൺ​ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാൽ സീറ്റുകൾ വിട്ടുനൽകില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.

Advertising
Advertising

അതേസമയം, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും. ചെയർമാൻ പി.ജെ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയത്താണ് യോഗം. സീറ്റ് കുറയ്ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്യും. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News