കയ്യേറ്റക്കാര്‍ക്കെതിരെ നടപടി വേണം; കല്ലായി പുഴ സംരക്ഷണസമിതി ഹൈക്കോടതിയിലേക്ക്

മാലിന്യ നിഷേപവും കയ്യേറ്റവും രൂക്ഷമായതോടെ കല്ലായി പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടാതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Update: 2018-09-05 02:36 GMT
Advertising

പുഴ കയ്യേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപക്കാനൊരുങ്ങി കല്ലായി പുഴ സംരക്ഷണസമിതി. നേരത്തെ കയ്യേറിയ സ്ഥലങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ജണ്ടകെട്ടാനുള്ള പ്രവൃ‍ത്തികള്‍ ആരംഭിച്ചെങ്കിലും ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതിനെ തുടര്‍ന്ന് നടപടിപകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നഗരത്തില്‍ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. മാലിന്യ നിഷേപവും കയ്യേറ്റവും രൂക്ഷമായതോടെ കല്ലായി പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടാതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മര വ്യവസായത്തിന്റെ മറവിലാണ് പുഴയിലും പുഴ തീരങ്ങളിലും കൈയേറ്റങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കല്ലായിപ്പുഴ സംരക്ഷണസമിതി േൈഹകാടതിയെ സമീപിക്കുന്നത്.

പുഴയോരങ്ങളില്‍ നിരവധി മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിലവില്‍ പലസ്ഥലങ്ങളും മണ്ണിട്ട് നികത്തി ഗോഡൗണുകള്‍ നിര്‍മ്മിച്ചെന്നും സമിതി ആരോപിച്ചു.

Full View
Tags:    

Similar News