മീഡിയവണിനും മാധ്യമത്തിനും നിയമസഭ മാധ്യമ അവാര്‍ഡ്

കെ സജീഷ്, ഉല്ലാസ് മാവിലായി, ഷെബിന്‍ മെഹബൂബ് എന്നിവര്‍ക്കാണ് പുരസ്കാരം

Update: 2018-09-13 06:27 GMT

മീഡിയവണിന് നിയമസഭ മാധ്യമ അവാര്‍ഡുകള്‍. നിയമസഭ റിപ്പോര്‍ട്ടിങ്ങിനുള്ള ജി കാര്‍ത്തികേയന്‍ പുരസ്കാരത്തിന് മീഡിയവണ്‍ സ്പെഷല്‍ കറസ്പോണ്ടന്റ് കെ സജീഷ് അര്‍ഹനായി. നേര്‍ക്കാഴ്ചയില്‍ സംപ്രേഷണം ചെയ്ത ‘ഓര്‍ഡര്‍-ഓര്‍ഡര്‍ നിയമസഭ @ 60’’ എന്ന പരിപാടിക്കാണ് അവാര്‍ഡ്.

ദൃശ്യമാധ്യമ വിഭാഗത്തില്‍ ആര്‍. ശങ്കര നാരായണന്‍ തമ്പി അവാര്‍ഡിന് സീനിയര്‍ പ്രൊഡ്യൂസര്‍ ഉല്ലാസ് മാവിലായി അര്‍ഹനായി. നേർക്കാഴ്ചയില്‍ സംപ്രേക്ഷണം ചെയ്ത'അധ്യാത്മിക രാഷ്ട്രീയം കാവുകളെ ക്ഷേത്രങ്ങളാക്കുമ്പോള്‍ എന്ന പരമ്പരയാണ് ഉല്ലാസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അച്ചടി മാധ്യമ വിഭാഗത്തില്‍ ആര്‍ ശങ്കരനാരായണന്‍ തമ്പി പുരസ്കാരം മാധ്യമം ലേഖകന്‍ ഷെബിന്‍ മെഹബൂബിനാണ്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച, കടല്‍ പാടിയ പാട്ടുകള്‍ എന്ന ലേഖനത്തിനാണ് പുരസ്കാരം.

Tags:    

Similar News