പ്രണയിനികളായ സ്ത്രീകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി
24 കാരി താനുമായി പ്രണയത്തിലാണെന്നും രക്ഷിതാക്കള്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 40 കാരി കോടതിയെ സമീപിച്ചത്.
പ്രണയിനികളായ സ്ത്രീകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 40 ഉം 24 വയസും പ്രായമുള്ള സ്ത്രീകള്‍ക്കാണ് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയത്. സുപ്രിംകോടതി സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമസാധുത നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
ഒരുമിച്ച് താമസിക്കാന്‍ വീട്ടുകാര്‍ തടസം നില്‍ക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രണയിനികളായ സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചത്. 24 കാരി താനുമായി പ്രണയത്തിലാണെന്നും രക്ഷിതാക്കള്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് 40 കാരി കോടതിയെ സമീപിച്ചത്. ഇരുവരും സ്വതന്ത്രമായി സംസാരിച്ച് തീരുമാനമെടുക്കാന്‍ കോടതി അനുവാദം നല്‍കി. തുടര്‍ന്നാണ് തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുവാദം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചത്.
2018 ആഗസ്ത് മുതലാണ് തങ്ങള്‍ ഒരുമിച്ച് താമസിച്ചുകൊണ്ടിരിക്കെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് 40 കാരിയുടെ ഹരജിയില്‍ പറയുന്നത്.