കൊച്ചിയില്‍ 200 കോടിയുടെ വന്‍ മയക്കുമരുന്ന് വേട്ട

സ്വകാര്യ കൊറിയര്‍ സ്ഥാപനം വഴി കടത്താന്‍ ശ്രമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കായി രാജ്യാന്തര തലത്തില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ്...

Update: 2018-09-30 04:33 GMT

കൊച്ചി നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 200 കോടി രൂപയുടെ മയക്കുമരുന്ന്. സ്വകാര്യ കൊറിയര്‍ സ്ഥാപനം വഴി കടത്താന്‍ ശ്രമിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കായി രാജ്യാന്തര തലത്തില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ്.

എറണാകുളം എക്‌സൈസ് ഡെപ്പൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു സ്വകാര്യ കൊറിയര്‍ സ്ഥാപനതത്തില്‍ നടത്തിയ തിരച്ചിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എട്ട് പാഴ്‌സല്‍ പെട്ടികളിലായി വിദേശത്തേക്ക് കടത്താന് ശ്രമിച്ച എം.ഡി.എം.എ വിഭാഗത്തില്‍ പെടുന്ന 16 കിലോ മരുന്നാണ് കണ്ടെത്തിയത്.

Advertising
Advertising

Full View

നഗരത്തിലെ സ്വകാര്യ പാഴ്‌സല്‍ സര്വീസ് സ്ഥാപനം വഴി എട്ടു വലിയ പാഴ്‌സല്‍ പെട്ടികളിലായി കടത്താന്‍ ശ്രമിക്കവെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കണ്ടെത്താതിരിക്കാന്‍ കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞ് തുണിത്തരങ്ങള്‍ക്കിടയില്‍ ലഹരിമരുന്ന് കടത്താനായിരുന്നു നീക്കം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 200 കോടി രൂപ വിലവരുന്ന എം.ഡി.എം.എ വിഭാഗത്തില്‍ പെടുന്ന ലഹരിമരുന്നാണിത്. കേസില്‍ കൊച്ചി സ്വദേശികളായ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

Tags:    

Similar News