ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം; തീർഥാടന സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ഗുരുവിന്റെ അഷ്ടസ​ന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങൾ നടക്കും

Update: 2025-12-30 02:42 GMT

തിരുവനന്തപുരം: 93-മത് ശിവ​ഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി. തീർത്ഥാടന സമ്മേളനം രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ​

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഗുരുവിന്റെ അഷ്ടസ​ന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങൾ നടക്കും. ​

ഗുരു ശിഷ്യൻ സ്വാമി ബോധാനന്ദയുടെ അഭിഷേക ശതാബ്ദി, ​ഗുരു- മഹാത്മജി സമാ​ഗമ ശതാബ്ദി സമാപനം, സ്വാമി സത്യവ്രത സമാധി ശതാബ്ദി, ​ഗുരു- സ്വാമി ശ്രദ്ധാനന്ദ സമാ​ഗമ ശതാബ്ദി എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ തീർത്ഥാടനം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പരിപാടിയിൽ പങ്കെടുക്കും. ജനുവരി ഒന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News