'എന്തടിസ്ഥാനത്തിലാണ് പ്രത്യേക ഏക്ഷൻ എടുത്തത്, ഈ സൗകര്യം മറ്റ് പൗരന്മാർക്ക് ലഭ്യമാണോ?; ചോദ്യങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്

പ്രത്യേക ഏക്ഷൻ സാധാരണക്കാരുടെ കാര്യത്തിലും വേണമെന്നും എൻ. പ്രശാന്ത്

Update: 2026-04-01 05:00 GMT

കോഴിക്കോട്: മുഖ്യമന്ത്രിയെ കളിയാക്കിയ പാരഡി ​ഗാനങ്ങളും വിമർശനാത്മകമായ പോസ്റ്റുകളും യൂട്യൂബിൽ നിന്ന് പൊലീസ് ഇടപെട്ട് എടുത്ത് മാറ്റിയതിനെതിരെ ചോദ്യങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്. എന്താടിസ്ഥാനത്തിലാണ് പ്രത്യേക ഏക്ഷൻ എടുത്തതെന്നും ഈ സൗകര്യം മറ്റ് പൗരന്മാർക്ക് ലഭ്യമാണോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിൻ്റെ ചോദ്യം.

വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ അപകീർത്തി ഉണ്ടെങ്കിൽ കോടതിയിൽ കേസ് കൊടുക്കുകയാണല്ലോ ചെയ്യേണ്ടതെന്നും പ്രശാന്ത് പറഞ്ഞു. സാധാരണക്കാരെ അപമാനിച്ച് പലതരം പോസ്റ്റും കമന്റും സോഷ്യൽ മീഡിയയിൽ വരുന്നു. പക്ഷെ കോടതി മുഖാന്തരമല്ലാതെ മാനഹാനിക്ക് കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് അവരെ പൊലീസ് മടക്കി അയക്കാറാണല്ലോ പതിവെന്നും ആ വ്യക്തി സ്വന്തമായി വക്കീലിനെ വച്ച് കേസ് നടത്തണമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Advertising
Advertising

പോസ്റ്റിൻ്റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കളിയാക്കിയ പാരഡി യൂട്യൂബിൽ നിന്ന് പൊലീസ് ഇടപെട്ട് മാറ്റിച്ചതായി വാർത്ത കണ്ടു. വിമർശനാത്മകമായ പലരുടെയും പോസ്റ്റുകളും സമാന രീതിയിൽ വ്യാപകമായി മാറ്റിയതായും അറിയുന്നു. സ്വതന്ത്ര കർഷകരുടെ കൂട്ടായ്മയുടെ പോസ്റ്റുകളും ഇതേ രീതിയിൽ എടുത്ത് മാറ്റിയതായി അറിയുന്നു.

വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ അപകീർത്തി ഉണ്ടെങ്കിൽ കോടതിയിൽ കേസ് കൊടുക്കുകയാണല്ലോ ചെയ്യേണ്ടത്. ലോ കോളേജുകളിൽ ഇന്നും പഠിപ്പിക്കുന്നത് മാനഹാനി ഒരു പ്രൈവറ്റ് റോങ് ആണെന്നാണ്. അത് ആ വ്യക്തി പരാതിയായി മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്. സ്വന്തമായി വക്കീലിനെ വച്ച് കേസ് നടത്തണം.

എത്രയോ സാധാരണക്കാരെ അപമാനിച്ച് പലതരം പോസ്റ്റും കമന്റും സോഷ്യൽ മീഡിയയിൽ വരുന്നു. അവരാരും പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കാറില്ലല്ലോ. കോടതി മുഖാന്തരമല്ലാതെ മാനഹാനിക്ക് കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് അവരെ പൊലീസ് മടക്കി അയക്കാറാണല്ലോ പതിവ്.

പൊലീസ് എന്തടിസ്ഥാനത്തിലാണ് പ്രത്യേക ഏക്ഷൻ എടുത്തത്? ഈ സൗകര്യം മറ്റ് പൗരന്മാർക്ക് ലഭ്യമാണോ? പ്രത്യേക ഏക്ഷൻ സാധാരണക്കാരുടെ കാര്യത്തിലും വേണം.

നമുക്ക് മാനഹാനി ഉണ്ടാക്കിയവരുടെ വിവരങ്ങളും പോസ്റ്റും ടാഗ് ചെയ്ത് അധികൃതരെ അറിയിക്കാം.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News