എഫ്‌സിആർഎ നിയമ ഭേദഗതി പാസാക്കാൻ അനുവദിക്കില്ല: കെ.സി വേണുഗോപാൽ എംപി

കോൺഗ്രസ് എംപിമാർക്ക് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദേശം

Update: 2026-03-31 17:05 GMT

കോഴിക്കോട്: എഫ്സിആർഎ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാൽ കോൺഗ്രസ് എംപിമാർക്ക് അടിയന്തരമായി ഡൽഹിയിലെത്തി പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.

ഇത് പൂർണമായും ഭരണഘടനാവിരുദ്ധമായ നിയമമാണ്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എംപിമാർ പ്രചാരണത്തിന്റെ തിരക്കിലായ സമയം നോക്കിയാണ് കേന്ദ്ര സർക്കാർ ഈ ബിൽ പാർലിമെന്റിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇത് എൻജിഒകളെയും സമുദായ സംഘടനകളെയുംപ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങൾ നടത്തുന്ന സംഘടനകളെയും നശിപ്പിക്കും. അതിനാൽ ഈ ബിൽ ഒരുവിധേനയും പാസാകാൻ അനുവദിക്കില്ല. ബില്ലിനെതിരെ രാവിലെ 10.30-ന് പാർലമെന്റിന് പുറത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു.

Advertising
Advertising

സ്വൈര്യമായി ജീവിക്കുന്ന ജനങ്ങളെ വിഭജിച്ച് അവർക്കിടയിൽ സ്പർധ വളർത്താനുള്ള നീക്കമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ. ഇത് ഡെമോക്ലസിന്റെ വാൾ പോലെ ന്യൂനപക്ഷ സമൂഹങ്ങൾക്കു മുകളിൽ പതിയിരിക്കുകയാണ്. കേരളത്തിലടക്കം, പ്രത്യേകിച്ച് ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും ആകെ വരിഞ്ഞു മുറുക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News