ജമാഅത്ത് പിന്തുണ 40 വർഷം സിപിഎമ്മിനായിരുന്നു, ഇപ്പോൾ പിണറായി നുണ പറയുന്നു: വി.ഡി സതീശൻ

ആർഎസ്എസ് പിന്തുണയും നേരത്തെ സിപിഎമ്മിന് ഉണ്ടായിരുന്നു. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെക്കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞു

Update: 2026-03-31 10:49 GMT

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ 40 വർഷം സിപിഎമ്മിനായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അന്ന് അതിനെ സ്വാഗതം ചെയ്ത പിണറായി ഇപ്പോൾ നുണ പറയുകയാണ്. ആർഎസ്എസ് പിന്തുണയും നേരത്തെ സിപിഎമ്മിന് ഉണ്ടായിരുന്നു. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെക്കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞു.

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് കൂട്ടായെടുത്ത തീരുമാനമാണ്. നേരത്തെ പതിറ്റാണ്ടുകാലം അവർ സിപിഎമ്മിനൊപ്പമായിരുന്നു. അഭിമന്യുവിന്റെ രക്ഷിതാക്കളോട് പിണറായി മാപ്പ് പറയണ്ടേ? എസ്ഡിപിഐ പിന്തുണ താൻ ആവശ്യപ്പെടില്ല. തനിക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.

എസ്ഡിപിഐ പിന്തുണയിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കാൻ കഴിയുമോ എന്ന് സതീശൻ ചോദിച്ചു. തങ്ങൾ പരസ്യമായാണ് പിന്തുണ വേണ്ടെന്ന് പറഞ്ഞത്. അവസരവാദിയായ പിണറായി വിജയനെ ചില മാധ്യമങ്ങൾ വെള്ളപൂശുകയാണ്. ഡീലിനെതിരെ ബിജെപിയുടെയും സിപിഎമ്മിന്റെയും പ്രവർത്തകർ പ്രതിഷേധത്തിലാണ്. അതുകൊണ്ട് ഡീൽ പ്രാവർത്തികമാകില്ലെന്നും സതീശൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News