'നേമത്ത് എൽഡിഎഫ് സ്ഥാനാർഥി എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടു'; സി.പി.എ ലത്തീഫ്

വി.ശിവൻകുട്ടിക്ക് എസ്‍ഡിപിഐ പിന്തുണ നൽകിയിട്ടുണ്ട്

Update: 2026-03-31 08:13 GMT

തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർഥി എസ്‍ഡിപിഐ പിന്തുണ ആവശ്യപ്പെട്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് സി.പി.എ ലത്തീഫ്. വി.ശിവൻകുട്ടിക്ക് എസ്‍ഡിപിഐ പിന്തുണ നൽകിയിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വി.ഡി സതീശൻ നിലപാട് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് പാർട്ടിയോ വി.ശിവൻകുട്ടി വ്യക്തിപരമായോ പിന്തുണ അഭ്യർഥിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പറഞ്ഞത്. പ്രതിപക്ഷ നേതാവ് എസ്‍ഡിപിഐ വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചു. അത് പുതിയ നിലപാട് ആയി കരുതുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഈ നിലപാട് സ്വീകരിച്ചിരുന്നു. അത് ഗുണം ചെയ്തത് ബിജെപിക്കാണ്. മഞ്ചേശ്വരത്ത് എസ്‍ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ  പൊതുസമ്മർദ്ദം ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ വരെ സ്ഥാനാർത്ഥി മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് നിലപാടെടുത്തിരുന്നു. മതേതര വോട്ടുകൾ ഏകീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് വിരുദ്ധമായി നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്.

Advertising
Advertising

വി.ഡി സതീശന്‍റെ താല്പര്യങ്ങൾ വളരെ ദുരൂഹമാണ്. യുഡിഎഫ് സീറ്റുകളുടെ എണ്ണം കുറക്കാനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകാതിരിക്കാൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കാനാണ് സതീശന്‍റെ ശ്രമം. എല്ലാ മണ്ഡലങ്ങളിലും എസ്‍ഡിപിഐക്ക് വോട്ട് ഉണ്ട്. എന്നിട്ടും എസ്‍ഡിപിഐ വോട്ട് എന്നാണ് സതീശൻ പറയുന്നത്. ലീഗ് നേതൃത്വവും നിലപാട് വ്യക്തമാക്കണം. എല്ലാ യുഡിഎഫ് നേതാക്കളും എസ്‍ഡിപിഐ വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. 36 സീറ്റിൽ മത്സരിക്കുന്നു. ബാക്കിയുള്ളിടത്ത് ആർക്ക് പിന്തുണ നൽകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏതു മുന്നണിക്ക് പിന്തുണ നൽകുമെന്ന് നിലപാട് എടുത്തിട്ടില്ല. എൽഡിഎഫ് നേതാക്കൾക്ക് എസ്‍ഡിപിഐയുടെ പിന്തുണ സ്വീകരിക്കുന്നതിൽ ഭിന്നാഭിപ്രായമില്ല. ബിജെപിയെ തോൽപ്പിക്കുക മാത്രമല്ല, പാര്‍ട്ടിയുടെ വളര്‍ച്ചയാണ് എസ്‍ഡിപിഐയുടെ ലക്ഷ്യമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News