പാർട്ടിക്കെതിരായ വിമർശനം; നിലപാടിൽ പിഴവ് പറ്റി, ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് തുളസീധരന്‍ പള്ളിക്കല്‍ ഖേദം പ്രകടിപ്പിച്ചത്

Update: 2026-03-31 06:05 GMT

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ.

പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും തുളസീധരൻ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണം. 

എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ അന്ന് പറഞ്ഞിരുന്നു.

Advertising
Advertising

പിന്നാലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയില്‍ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മഞ്ചശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന അഷ്റഫ് എകെഎം പത്രിക പിന്‍വലിച്ചത്.  

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News