'നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ല, വർഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല'; മുഖ്യമന്ത്രി

വസ്തുത വിരുദ്ധമായ കാര്യമാണത്

Update: 2026-03-31 06:38 GMT

തിരുവനന്തപുരം: നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത വിരുദ്ധമായ കാര്യമാണത്. വി.ശിവൻകുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യർഥിച്ചിട്ടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ഏതെങ്കിലും വർഗീയതയുമായി ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും എൽഡിഎഫിന്‍റെ ശുദ്ധമായ വർഗീയ വിരുദ്ധ നിലപാടാണ് അതെന്നും പിണറായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികളുണ്ട്. രാഷ്ട്രീയമായി യോജിപ്പില്ലാത്ത സഹകരിക്കാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ബിജെപി പരാജയപ്പെടണം എന്ന് ആഗ്രഹിച്ചവരാണ് അവരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍‌ത്തു. എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തെ  മുഖ്യമന്ത്രി പരിഹസിച്ചു. അങ്ങനെ പറയണമെങ്കിൽ അദ്ദഹത്തിന്‍റെ കയ്യിൽ നിന്ന് എഴുതി വാങ്ങണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ പറയാനുണ്ടാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertising
Advertising

എഫ്‍സിആര്‍എ നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം ഉണ്ടാക്കുന്നു. എല്ലാവരെയും ചേർത്തുപിടിച്ചാണ് ഈ രാജ്യം മുന്നോട്ടു പോകേണ്ടത്. ജനങ്ങൾക്ക് സേവനം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.


Full View

കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. ഇന്നലെ കുറച്ചു നീണ്ടുപോയി. ആരാണ് ചോദിക്കുന്നത് എന്ന് മനസ്സിലാക്കിയല്ല ഉത്തരം പറയുന്നത്. വിശദമായി മറുപടി പറയേണ്ട ഒന്നോ രണ്ടോ ചോദ്യമുണ്ടായി. മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ 40 മിനിറ്റ് കഴിഞ്ഞ് 45 ലേക്ക് പോയി. കുറച്ചുദിവസമായി കാണുന്ന ഒരു കാഴ്ചയുണ്ട്.

കുറച്ച് ആൾക്കാർ ബഹളത്തിന് ആയിട്ട് വരും. വലിയ ബഹളം വലിയ ശബ്ദം വല്ലാത്ത സീൻ സൃഷ്ടിച്ചു. മനസിലുള്ള ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ല. മുന്നിൽ വന്ന ചോദ്യത്തിനാണ് ഉത്തരം പറഞ്ഞത്. ഇതൊരു പുതിയ അനുഭവമാണ്. നിർഭാഗ്യകരമാണിത്. എങ്ങനെ കാര്യങ്ങൾ വക്രീകരിക്കാൻ തയ്യാറാകുന്നതിൻ്റെ സൂചനയാണത്. തെരഞ്ഞെടുപ്പിന് ഘട്ടമായതിനാൽ ബഹളം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വിശദമാക്കി.

നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ആപത്ത് വിതച്ചതാണ് ഭൂരിപക്ഷ വർഗീയത. അതിനെതിരെ എല്ലാ കാലത്തും എതിർത്തു നിന്നവരാണ് ഇടതുപക്ഷം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടികൾ ഞങ്ങൾ സ്വീകരിച്ചു. ആ ഞങ്ങൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നവരാണ് എന്ന് വരുത്തിയാണ് രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്ന് കരുതിയാണ് അങ്ങനെ പലരും നിൽക്കുന്നത്. ഇടതുപക്ഷത്തോടെ വലിയ അഭിമുഖ്യം ഉണ്ടായിരുന്നവരല്ല ന്യൂനപക്ഷം. പിന്നീട് ഞങ്ങളുടെ നിലപാടുകൾ കണ്ടു ആഭിമുഖ്യമുള്ളവരായി അവർ മാറി. എങ്ങനെയെങ്കിലും ഇടതുപക്ഷത്തെ കുറിച്ച് തെറ്റായ ചിത്രം വരച്ചു കാട്ടാനാണ് വലതുപക്ഷക്കാരുടെ ചിന്തകൾ. പാലക്കാട് തെരഞ്ഞെടുപ്പ് നിങ്ങൾക്ക് ഓർമയില്ലേ? അവർ ഒക്കെ ചങ്ങായിമാരാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്നില്ല എന്നേയുള്ളൂ. അനായാസം ജയിക്കും എന്ന് വിചാരിച്ചവർക്ക് ഇപ്പോൾ വല്ലാത്ത പൊള്ളലേറ്റു. നേരത്തെ ഉള്ളതിനേക്കാൾ സ്വീകാര്യത എൽഡിഎഫിന് ലഭിക്കുന്നു. ഒരു പുകമറയും ഞങ്ങളെ ബാധിക്കില്ല. ഒരു വർഗീയതയുമായും കൂട്ടുകൂടുന്ന നിലപാടില്ല. എല്ലാ വർഗീയതയോടും ഒരേ നിലപാടാണ്.

പ്രതിപക്ഷ നേതാവിനെ ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചത്. ആ സംവാദം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ''സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂർ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം'' എന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News