ബ്രൂവറി അഴിമതി: സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറി അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് നടത്തി

Update: 2018-10-01 10:41 GMT

ബ്രൂവറി അഴിമതി ആരോപണത്തില്‍ സര്‍ക്കാറിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറി അനുവദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് നടത്തി. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ബിയർ ഉൽപ്പാദനം അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ഇക്കാര്യത്തില്‍ സ്ഥലം എം.എൽ.എ വി.എസ് അച്യുതാനന്ദൻ നിലപാട് വ്യക്തതമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertising
Advertising

എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Full View

പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍റെ കോലം കത്തിച്ചു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Tags:    

Similar News