സാലറി ചലഞ്ച്; ശമ്പളം നല്‍കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സർക്കുലർ ഇറക്കിയത് എന്തിനെന്നും കോടതി ചോദിച്ചു.

Update: 2018-10-04 08:14 GMT

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനെന്ന് ഹൈക്കോടതി . ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ നിര്‍ബന്ധിത പിരിവു ശരിയല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ശമ്പള പിരിവിനെതിരെ എന്‍.ജി.ഒ സംഘ് നല്‍കിയ ഹരജി പരിഗണിക്കവെ ആണ് ഹൈക്കോടതി സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ചത് .

Full View

കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധിതമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി ഒരിക്കല്‍ കൂടി വ്യക്തമാക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക ഉണ്ടോയെന്നും കോടതി സര്‍ക്കിരാനോടു ചോദിച്ചു.

Advertising
Advertising

ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതിന്റെ ആവശ്യകഥയെ ഞ്ഞന്നും ക്കോടതി ആരാഞ്ഞു. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നത് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യം തകര്‍ക്കും . ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന തീരുമാനമാണിതെന്ന് കോടതി വിലയിരുത്തി. ശമ്പളം സംഭാവന ചെയ്യാന്‍ വിസമ്മതിച്ചവരുടെ പേരുകള്‍ പുറത്ത് വിട്ടവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കിരാനോട് ആവശ്യപ്പെട്ട കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

Tags:    

Similar News