സി കെ ജാനു എന്‍.ഡി.എ വിടുന്നു...

എന്‍.ഡി.എയില്‍നിന്നും അവഗണന തുടരുകയാണെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ ജാനു.

Update: 2018-10-09 04:32 GMT

എന്‍.ഡി.എ വിടാനൊരുങ്ങി ജനാധിപത്യ രാഷ്ട്രീയ സഭ. എന്‍.ഡി.എയില്‍നിന്നും അവഗണന തുടരുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സി.കെ ജാനു പറഞ്ഞു. പ്രയോജനമില്ലെങ്കില്‍ മുന്നണി വിടും. യു.ഡി.എഫുമായും എല്‍.ഡി.എഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും സി.കെ ജാനു മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവണ്‍ എസ്ക്യൂസീവ്.

എന്‍.ഡി.എയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്ന് സി.കെ ജാനു പറഞ്ഞു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍.ഡി.എയില്‍ തുടരുന്നത്.14-ാം തിയ്യതി കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.കെ ജാനു പറഞ്ഞു.

Advertising
Advertising

ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പല തവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ബി.ജെ.പി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധം ഉണ്ട്.

Full View

തങ്ങള്‍ എന്‍.ഡി.എക്കൊപ്പം പോയതിന് ഉത്തരവാദികള്‍ കേരളത്തിലെ എല്‍.ഡി.എഫും,യു.ഡി.എഫുമാണെന്നും സി.കെ ജാനു കൂട്ടിചേര്‍ത്തു. ഇരു മുന്നണികള്‍ക്കൊപ്പം ആദിവാസികള്‍ പതിറ്റാണ്ടുകളായി നിന്നിട്ടും മുന്നണിയിലെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് എന്‍.ഡി.എക്കൊപ്പം പോയത്. കേന്ദ്രസര്‍ക്കാറിനെതിരെയും രൂക്ഷ വിമര്‍ശനമാണ് സി.ജെ ജാനു ഉയര്‍ത്തിയത്. ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും സി.കെ ജാനു മീഡിയവണ്ണിനോട് പറഞ്ഞു.

Tags:    

Similar News