മീഡിയവണ്‍ വാര്‍ത്താസംഘത്തിന് നേരെ ഗുണ്ടാ ആക്രമണം

വാഹനത്തിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് വാര്‍ത്താസംഘത്തെ ക്രൂരമായി മര്‍ദിച്ചത്.

Update: 2018-10-12 16:08 GMT

മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. കൊച്ചി കളമശേരി കണ്ടെയ്നര്‍ റോഡിന് സമീപത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, കാമറ അസിസ്റ്റന്‍റ് ലിന്‍സ് എന്നിവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന കളമശേരി സ്വദേശി വിവേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View

മീഡിയവണ്‍ സംഘത്തിന് നേരെയുണ്ടായ അക്രമത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, കാമറ അസിസ്റ്റന്‍റ് ലിന്സ്, സജീദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുചക്ര വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം മീഡിയാവണ്‍ ജീവനക്കാരുടെ വാഹനം തട്ടിയെടുത്ത് റോഡിന് എതിര്‍ വശത്തുള്ള അക്രമി സംഘത്തിലുണ്ടായിരുന്നവര്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ എത്തിച്ചു.

Advertising
Advertising

വിവരം അറിഞ്ഞ് മീഡിയാവണിലെ കൂടുതല്‍ ജീവനക്കാര്‍ വര്‍ക്ക് ഷോപ്പിന് സമീപത്തെത്തി. വാഹനം ബലമായി തട്ടിയെടുത്തത് ചോദ്യം ചെയ്തപ്പോള്‍ മീഡിയാവണ്‍ ജീവനക്കാരെ വര്‍ക്ക് ഷോപ്പില്‍ ഉപയോഗിക്കുന്ന മാരകായുധങ്ങളെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന്‍റെ ദ്യശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാമറാമാനെ കൊല്ലുമെന്ന് ഭീഷണിപെടുത്തി. കാമറ തകര്‍ക്കാനുള്ള ശ്രമവും നടത്തി. തുടര്‍ന്നാണ് കളമശേരി പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയാണ് അക്രമി സംഘത്തിലുണ്ടായിരുന്ന വിവകെയന്നാളെ കസ്റ്റഡിയിലെടുത്തത്.

Full View
Tags:    

Similar News