ശബരിമല സ്ത്രീ പ്രവേശനം: ചര്‍ച്ചക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ശബരിമല തന്ത്രി കുടുംബാംഗങ്ങളുടെ പ്രതികരണം.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ചര്‍ച്ചയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് തന്ത്രി കുടുംബം. ക്ഷണിച്ചാല്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കാമെന്നാണ് പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെ നിലപാട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ശബരിമല തന്ത്രി കുടുംബാംഗങ്ങളുടെ പ്രതികരണം. ദേവസ്വം ബോർഡ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പന്തളം കൊട്ടാരം നിർവാഹക സമിതി യോഗം ചേർന്നാണ് തുടർ നടപടികൾ തീരുമാനിച്ചത്. ചര്‍ച്ചയുമായി സഹകരിക്കുന്നത് മറ്റ് കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തുമെന്നും പന്തളം കൊട്ടാരം നിർവാഹക സമിതി വ്യക്തമാക്കി.