സർക്കാര്‍ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി

ശങ്കർ റെഡ്ഢിയുടെ സ്ഥാനക്കയത്തില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Update: 2018-10-15 14:53 GMT

സർക്കാരിന്റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജന്‍സി മാത്രമായ വിജിലന്‍സിന് സര്‍ക്കാറിന് ശിപാര്‍ശ നൽകാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ശങ്കർ റെഡ്ഢിയുടെ സ്ഥാനക്കയത്തില്‍ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Full View
Tags:    

Similar News