പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും സ്ത്രീകളെ ഇറക്കിവിട്ടു;നിലക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രദേശം സന്ദര്‍ശിക്കാനെത്തിയവരെയാണ് തടയുന്നത്.  

Update: 2018-10-16 08:14 GMT

തുലാമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്രം നാളെ തുറക്കാനിരിക്കെ നിലക്കലില്‍ വിവിധസംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി വാഹനങ്ങളടക്കം സമരക്കാര്‍ തടഞ്ഞ് യുവതികളെ ഇറക്കിവിട്ടു. നിലക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Full View

ശബരിമല ആചാര സംരക്ഷണ സമതിയുടെ നേതൃത്വത്തിലാണ് നിലക്കലില്‍ പര്‍ണശാല കെട്ടി പ്രതിഷേധക്കാര്‍ ശരണമന്ത്ര കൂട്ടായ്മ നടത്തുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ സ്ത്രീകള്‍ തടഞ്ഞ് പരിശോധന നടത്തുന്നുണ്ട്. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സി ബസിലെത്തിയ യുവതികളെ സമരക്കാരെത്തി ഇറക്കിവിട്ടത് സംഘര്‍ഷത്തിനിടയാക്കി. മാധ്യമ വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തെയാണ് സമരക്കാര്‍ തടഞ്ഞത്.

Advertising
Advertising

ഇവരെ പൊലീസെത്തി സ്ഥലത്തു നിന്ന് മാറ്റി. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരത്തെക്കുറിച്ച് പഠിക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. എന്തുവില കൊടുത്തും യുവതികള്‍ ക്ഷേത്രത്തിലെത്തുന്നത് തടയുമെന്ന നിലപാടിലാണ് സമരക്കാര്‍. കൂടുതല്‍ പൊലീസിനെ നിലക്കലില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പമ്പയില്‍ വാഹനങ്ങള്‍ തടയാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. വിശ്വാസികള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട്. സര്‍ക്കാര്‍ സുപ്രിം കോടതി വിധി നടപ്പാക്കും . വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

Full View
Tags:    

Similar News