ശബരിമല സമരത്തെ കയ്യൊഴിഞ്ഞ് ബി.ജെ.പി

അമ്മമാരുടെ സമരം മാത്രമേ ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുള്ളൂവെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2018-10-17 12:20 GMT

ശബരിമലയിലെ അക്രമത്തില്‍ ഭക്തരുടെ ഉത്തരവാദിത്വം ബി.ജെ.പിക്കില്ലെന്ന് കെ. സുരേന്ദ്രന്‍. അമ്മമാരുടെ സമരം മാത്രമേ ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുള്ളൂവെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ മറവില്‍ നിലക്കലില്‍ വ്യാപക അക്രമമായിരുന്നു സമരക്കാര്‍ അഴിച്ചുവിട്ടത്. അക്രമത്തില്‍ പൊലീസിന് നേരെയും കല്ലേറുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയുണ്ടായി. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു.

Tags:    

Similar News